കോട്ടയം: ബിസിഎം കോളജിലെ താളമഹോത്സവം ‘താള് 2കെ26’ ഇന്നും നാളെയുമായി നടക്കും. സ്കൂള്‍-കോളജ് വിദ്യാർഥികള്‍ക്കായി 31 മത്സരങ്ങള്‍ കോളജിലെ വിവിധ വേദികളിലായി നടത്തും. രണ്ടുലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. താളമഹോത്സവത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം വിദ്യാര്‍ഥികള്‍ക്കായി ഡിജെയും നാളെ വൈകുന്നേരം മ്യൂസിക്കല്‍ കോണ്സേര്ട്ടും ഒരുക്കിയിട്ടുണ്ട്.
സുവോളജിക്കല്‍ മ്യൂസിയം, വിആര്‍ വെര്‍ച്വല്‍ റിയാലിറ്റി, എഐ ആന്‍ഡ് റോബോട്ടിക്സ്, റെസിഡന്‍ഷല്‍ കോട്ടേജ്, ജൈവകൃഷിത്തോട്ടം, സ്കൈ വാച്ച്, സയന്‍സ് എക്സിബിഷന് ഇവയല്ലൊം ഫെസ്റ്റിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ്, ജനറല്‍ കണ്‍വീനര്‍മാരായ ഡോ. നവീന ജെ. നരിതൂക്കില്‍, ഗംഗാ ജയന് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.